വായനാ വാരാചരണത്തിന് തുടക്കമായി
അസബാഹ് കോളേജ് മലയാളവിഭാഗം സംഘടിപ്പിക്കുന്ന വായനാവാരാചരണത്തിന് തുടക്കമായി. ഗ്രന്ഥശാല സംഘത്തിൻ്റെ സ്ഥാപക നായകൻ പി. എൻ.പണിക്കരെ കുറിച്ചുള്ള 'വായനയുടെ വളർത്തച്ചൻ' എന്ന ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് ഈ പ്രദർശനത്തോടെ തുടക്കം കുറിച്ചത്. പ്രഭാഷണം, സാഹിത്യ ക്വിസ് , വായനാ മത്സരം ,വായനയുമായി ബന്ധപ്പെട്ട റീൽസ് മത്സരം
തുടങ്ങിയവ വരും ദിവസങ്ങളിൽ നടത്തപ്പെടും. കോളേജ് ലൈബ്രറിയുടെയും, ലിറ്ററെറി ക്ലബ്ബിൻ്റെയും സഹകരണത്തോടെയാണ് വാരാചരണം സംഘടിപ്പിക്കുന്നത്.

