NATIONAL EDUCATION DAY CELEBRATION 2025

ദേശീയ വിദ്യാഭ്യാസ ദിനാചരണം സംഘടിപ്പിച്ചു

വളയംകുളം:അസ്സബാഹ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ അറബിക് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ദേശീയ വിദ്യാഭ്യാസ ദിനാചരണം സംഘടിപ്പിച്ചു.

'വിദ്യാഭ്യാസ രംഗത്തെ കാലികമായ മാറ്റങ്ങൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ
സാങ്കേതികരംഗത്തടക്കമുള്ള മാറ്റങ്ങളെ തുറന്ന മനസ്സോടെ സ്വീകരിച്ചാൽ മാത്രമേ
അധ്യാപകർക്ക് കാലാനുസൃതമായി മുന്നോട്ടു പോകാൻ കഴിയുകയുള്ളൂവെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു.

മലയാള വിഭാഗം മേധാവി പ്രവീൺ കെ യു മോഡറേറ്ററായി.കോളേജ് പ്രിൻസിപ്പാൾ ക്യാപ്റ്റൻ പ്രൊഫസർ മുഹമ്മദ് കോയ,വൈസ് പ്രിൻസിപ്പാൾ ഡോ : ബൈജു എം കെ,അധ്യാപകരായ ശശിധരൻ,ഡോ : ഹരികൃഷ്ണൻ,ഷിമിൽ,സുഷമ ,തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകി.