കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു

കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു

വളയംകുളം :ഭാഷയും ദേശവും മറന്ന് ചെറുപ്പക്കാരെല്ലാം വിദേശങ്ങളിലേക്ക് കുടിയേറുന്നതിൻ്റെ ഭാഗമായി കേരളം വൃദ്ധസദനമാകുന്ന അവസ്ഥ സംജാതമാകുകയാണെന്ന് എഴുത്തുകാരൻ സോമൻ ചെബ്രോത്ത് അഭിപ്രായപ്പെട്ടു.
കേരളപ്പിറവിയോട് അനുബന്ധിച്ച് അസ്സബാഹ് ആർട്സ് & സയൻസ് കോളജ് മലയാള വിഭാഗവു ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച മലയാള ഭാഷാ വാരാചരണത്തിൻ്റെ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സോമൻ ചെബ്രോത്ത്. അറബിക് വിഭാഗം തലവൻ നൗഫൽ എ.കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ :ബൈജു എം.കെ ഉദ്ഘാടനം ചെയ്തു. മകൻ മഴയത്ത് നിൽക്കുന്നുണ്ട് എന്ന സോമൻ ചെമ്പ്രോത്തിൻ്റെ കഥാസമാഹാര ത്തിൻ്റെ കോപ്പി ലൈബ്രറിക്കായി സംഭാവനയും നൽകി. ചടങ്ങിന് മലയാള വിഭാഗം അധ്യാപകരായ ആസിഫ് സ്വാഗതവും ജാൻസി ടീച്ചർ നന്ദിയും പറഞ്ഞു.