വളയംകുളം: അംബാഹ് ആർട്സ് & സയൻസ് കോളേജിലെ മലയാള വിഭാഗവും ലൈബ്രറിയും സംയുക്തമായി ബഷീർ സ്മൃതി സംഘടിപ്പിച്ചു.
ബഹു .: പ്രിൻസിപ്പാൾ മുഹമ്മദ് കോയ എം.എൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ബഷീറിൻ്റെ കഥാലോകത്തെക്കുറിച്ച് പൊന്നാനി ഗ്രന്ഥശാലാ സംഘം വൈ. പ്രസിഡണ്ട് രാമകൃഷ്ണൻ മാഷ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.ചടങ്ങിൽ അധ്യാപകരായ ആസിഫ്, പ്രവീൺ ലൈബ്രറിയൻ സിനോജ് എന്നിവർ സംസാരിച്ചു.
തുടർന്ന് വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഒരു മനുഷ്യൻ എന്ന ചെറുകഥയെ ആസ്പദമാക്കി നിർമിച്ച ടെലിഫിലിം പ്രദർശിപ്പിക്കുകയുണ്ടായി.
വൈക്കം മുഹമ്മദ് ബഷീറിൻ്റെ പുസ്തകങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.

.jpeg)
